
ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 78-ാം രക്തസാക്ഷിത്വ ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. ഗാന്ധിസമാധിയായ രാജ്ഘട്ടിൽ നടന്ന പ്രാർത്ഥനായോഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. ബാപ്പുവിന്റെ പരിശ്രമങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയെന്നും ഇന്ത്യയുടെ പ്രയാണത്തിൽ തലമുറകളിലൂടെ ഇന്നും അനുഭവേദ്യമാകുന്ന ശക്തമായ മുദ്ര പതിപ്പിച്ചുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |