
അത്തിക്കയം: കടുമീൻചിറ അരുവിപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ചുവരുന്ന ശ്രീകോവിലിന്റെ ഉത്തരംവയ്പ്പ് ഭക്തിനിർഭരമായി. ക്ഷേത്ര മേൽശാന്തി അനൂപ് ശിവം മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ശില്പി രാധാകൃഷ്ണ ആചാരി, ശ്രീകോവിൽ മേൽക്കൂര നിർമ്മാണ ശില്പി രാധാകൃഷ്ണ ആചാരി എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, ഭരണസമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സുപ്രധാനമായ ഒരു ഘട്ടമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
