SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി. ഇത് മൂന്നാം തവണയാണ് വ്യാജ ഭീഷണി ഇ- മെയിലായി ലഭിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഉക്രൈൻ ഭാഷയിലായിരുന്നു സന്ദേശത്തിലെ വാചകങ്ങൾ. പരിഭാഷപ്പെടുത്തിയപ്പോഴാണ് ബോംബ് ഭീഷണിയാണെന്ന് വ്യക്തമായത്. പകർപ്പ് ഉൾപ്പടെ എസ്.പി ഓഫീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ജീവനക്കാരെ ഒഴിപ്പിച്ച ശേഷം ഓഫീസ് മുറികളിൽ വ്യാപക പരിശോധന നടത്തി.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY