SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

കളക്ടറുടെ പേരിൽ ഫേസ്ബുക്ക് വഴി തട്ടിപ്പിന് ശ്രമം

Increase Font Size Decrease Font Size Print Page

കൊല്ലം: കളക്ടറുടെ ചിത്രവും പേര് ഭാഗികമായും ഉപയോഗിച്ചുണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പിന് ശ്രമം. സംഭവം ശ്രദ്ധയിൽപ്പെട്ട കളക്ടർ എൻ. ദേവിദാസ് പൊലീസിൽ പരാതി നൽകി.

പ്രൊഫൈൽ ഫോട്ടോയായി കളക്ടറുടെ ചിത്രവും കവർ ഫോട്ടോയായി കളക്ടർ യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവും ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ പേര് ഡോ.ഷിറിൻ ദേവിദാസ് ഐ.എ.എസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് വഴി പലർക്കും തട്ടിപ്പ് ലക്ഷ്യമിട്ട് സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. തന്റെ സുഹൃത്തായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ നിങ്ങളെ വിളിക്കുമെന്നും അയാളുടെ പക്കൽ നിന്നു സെക്കൻഡ് ഹാൻഡ് ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നും അത് വാങ്ങമെന്നും ആവശ്യപ്പെടുകയായിരുന്നു. നിരവധി പേരോട് ഈ അക്കൗണ്ട് വഴി ഫോൺ നമ്പരും ആവശ്യപ്പെട്ടിട്ടുണ്ട്.

കളക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ രാത്രി വരെയും അപ്രത്യക്ഷമായിട്ടില്ല. ജില്ലയിലുള്ള നിരവധി പേരെ സുഹൃത്തുകളാക്കിയിട്ടുണ്ട്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY