SignIn
Kerala Kaumudi Online
Friday, 24 April 2026 5.44 PM IST

കർഷകരെ 'തീ " തീറ്റിച്ച് കാലിത്തീറ്റ വിലവർദ്ധന

Increase Font Size Decrease Font Size Print Page
kali

കോട്ടയം : ചെലവും വരവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധന. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനിയും വീണ്ടും കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുകയാണ്. 25 രൂപയാണ് വർദ്ധന. ഇതിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ക്ഷീരകർഷകർ. സർവീസ് സഹകരണ സംഘത്തിൽ നിന്ന് ലഭിക്കുന്ന കേരള ഫീഡ്‌സിന് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. കെ.എസ് കാലിത്തീറ്റയ്ക്ക് ഒരു ചാക്ക് 1440 രൂപയായി വർദ്ധിച്ചു. കേരള ഫീഡ്‌സ് വില 1455 രൂപയാണ്. പി​ണ്ണാ​ക്കി​നും വൈ​ക്കോ​ലി​നും അടക്കം വി​ല ഉയർന്ന​തോ​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​ർ​ന്നെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കടുത്ത വേനലിൽ പാ​ലു​ത്പാ​ദ​ന​വും കു​റ​ഞ്ഞു. ക​ന​ത്ത വേ​ന​ലി​ൽ പ​ച്ച​പ്പു​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. തരിശുപാടങ്ങളിൽ അടിക്കടിയുണ്ടാവുന്ന തീപിടിത്തവും വില്ലനായി. പു​ര​യി​ട​ങ്ങ​ളി​ൽ ​നി​ന്നും വ​ൻ​കി​ട റ​ബ​ർ തോ​ട്ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ​നി​ന്നു​മാ​ണ് ക​ർ​ഷ​ക​ർ തീ​റ്റ​പ്പു​ല്ല് ശേ​ഖ​രി​ച്ചി​രു​ന്ന​ത്. കൂടുതൽ ശേ​ഖ​രി​ച്ചു​വ​ച്ചാ​ൽ ഉ​ണ​ങ്ങി​പ്പോ​കും.


നാടൻ കച്ചിയും കിട്ടാക്കനി
പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളർത്തുന്ന ചെറുകിട കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പാടശേഖരങ്ങളിൽ ഭൂരിഭാഗങ്ങളിലും നെൽകൃഷി ചെയ്തതിനാൽ പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. പിന്നെ ആശ്രയം കച്ചിയാണ്. അതും കിട്ടാനില്ല. തമിഴ്‌നാട്ടിൽ നിന്നാണ് കച്ചി ഇറക്കുമതി ചെയ്യുന്നത്. ഒരു തിരി കച്ചിയ്ക്ക് 30 രൂപയാണ് വില. വേനൽക്കാലത്ത് പശുക്കൾക്ക് കൈതപ്പോള തീറ്റയായി നൽകാറുണ്ട്. മുൻപ് സൗജന്യമായി നൽകിയിരുന്നത് വില കൊടുത്തു വാങ്ങണം. ഒരു കിലോയ്ക്ക് 2, 4 രൂപ മുതലാണ് വില.

എങ്ങനെ മുന്നോട്ടുപോകും

ദിവസവും ഇരുപത് കിലോ പച്ചപ്പുല്ലെങ്കിലും പശുകൾക്ക് ലഭിക്കണം

ജലദൗർലഭ്യം കാരണം പശുക്കളെ കുളിപ്പിക്കാനും കഴിയാത്ത സ്ഥിതി

അകിട് വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയരുന്നു

ഉത്പാദനം കുറഞ്ഞതും പാലിന് വില വർദ്ധിക്കാത്തതും തിരിച്ചടിയായി

''പുലർച്ചെ മുതൽ രാത്രി വരെ ഒരാളുടെ അദ്ധ്വാനമാണ് കന്നുകാലി വളർത്തൽ. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ് മൂലം കൂടുതൽ പാൽ കിട്ടാൻ കാലിത്തീറ്റ കൊടുക്കണം. പാൽവില കൂട്ടിയാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.

-(സജി പാമ്പാടി ക്ഷീരകർഷകൻ)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.