കൊച്ചി: കേരളം ആരോഗ്യ സൂചികയിൽ മികച്ചു നിൽക്കുന്ന സംസ്ഥാനമാണെന്നും അവയവദാനത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വീണാ ജോർജ്. കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഡൗൺ ടൗൺ സംഘടിപ്പിച്ച അവയവദാതാക്കളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേയർ അഡ്വ. വി.കെ. മിനിമോൾ, ഹൈബി ഈഡൻ എം.പി, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഡൗൺ ടൗൺ പ്രസിഡന്റ് സൂസി പോൾ, ഡൗൺ ടൗൺ ഗവർണർ ജി.എൻ. രമേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടർ നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
