SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

മലപ്പുറം സയൻസ് ഫെസ്റ്റിവലിന് തുടക്കമായി

Increase Font Size Decrease Font Size Print Page
mpm
മലപ്പുറം ഗവ. കോളേജിൽ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടേയും ലൂക്ക സയൻസ് പോർട്ടലിന്റേയും മലപ്പുറം ഗവ. കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ മലപ്പുറം സയൻസ് ഫെസ്റ്റിവലിന് തുടക്കമായി. ഫെബ്രുവരി നാലുവരെ മലപ്പുറം ഗവ.കോളേജിൽ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്റെ ഭാഗമായാണ് സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മലപ്പുറം ഗവ. കോളേജിൽ മന്ത്രി എം.ബി.രാജേഷ് സയൻസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ചിന്തയ്ക്കും യുക്തിബോധത്തിനും പകരം വർഗീയതയും മാരകമായ സങ്കുചിത ദേശീയതയും ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ സയൻസ് ഫെസ്റ്റിവലുകൾക്ക് പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനായി. മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ്, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. അജിത്ത് പരമേശ്വരൻ സംസാരിച്ചു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY