ബേപ്പൂർ: ബി.സി റോഡ് തറയിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ചിറ്റാരി പാലക്കൊള്ള് കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര കാരണവർ കൊടിയേറ്റം നിർവഹിച്ചു. രണ്ട്, മൂന്ന് തിയതികളിലാണ് താലപ്പൊലി മഹോത്സവം. കലവറ നിറയ്ക്കൽ ഇന്ന് നടക്കും.ഉത്സവത്തിന്റെ ആദ്യദിനം പുലർച്ചെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും. കലങ്കരി, സർവൈശ്വര്യപൂജ, ഭഗവതിസേവ, ദീപാരാധന, സന്ധ്യ വേല തിറയാട്ടം എന്നിവയും രണ്ടാം ദിവസം ഗണപതിഹോമം, പറനിറയ്ക്കൽ കൽക്കുന്നത്ത് ശിവക്ഷേത്രത്തിൽ നിന്ന് കലശം വരവ്, പ്രസാദ ഊട്ട്, ഗുരു,ഭദ്രകാളി, നാഗകാളി, വെള്ളാട്ടുകൾ,താലപ്പൊലി,ഭഗവതി, ഗുളികൻ തിറ എന്നിവയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
