SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

പാലത്തിന് സുരക്ഷാ ഭീഷണി..?

Increase Font Size Decrease Font Size Print Page
palam

കൊടുങ്ങല്ലൂർ: ദേശീയപാത 66 ൽ ഉൾപ്പെട്ട മൂത്തകുന്നം പാലത്തിന് സുരക്ഷാ ഭീഷണിയെന്ന് ആക്ഷേപം. പാലത്തിന്റെ തൂണുകളിൽ ഒന്ന് താഴ്ന്നതായുള്ള വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൂത്തകുന്നത്ത് നിന്നും വലിയ പണിക്കൻ തുരുത്തിലേക്കുള്ള പാലത്തിന്റെ രണ്ടാം തൂണിലാണ് അപാകത സംശയിക്കുന്നത്. നാട്ടുകാരും സംശയമുന്നയിച്ചതിനിടെ ഉദ്യോഗസ്ഥ സംഘം പാലം സന്ദർശിച്ചു. പിന്നാലെ നിർമ്മാണം നിറുത്തിവച്ചു. നേരത്തെയും പാലത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ തകരാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മൂത്തകുന്നം ഇടപ്പിള്ളി റീച്ചിന്റെ നിർമ്മാണ കരാർ എടുത്തിട്ടുള്ളത് ഓറിയന്റൽ സ്ട്രക്ച്ചറൽ കൺസ്ട്രക്ഷൻ കമ്പനിയാണ്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പുതിയ പാലം.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY