SignIn
Kerala Kaumudi Online
Saturday, 25 April 2026 8.14 PM IST

ആറാട്ടുപുഴ പൂരം: യോഗം ചേർന്നു

Increase Font Size Decrease Font Size Print Page
pooram

തൃശൂർ: ആറാട്ടുപുഴ ദേവസംഗമത്തിന്റെ മുന്നൊരുക്കങ്ങളോടനുബന്ധിച്ച് പൂരത്തിലെ 24 പങ്കാളിത്ത ക്ഷേത്ര ഉപദേശക സമിതികളുടെ യോഗം കൊച്ചിൻ ദേവസ്വം ബോർഡ് നടത്തി. നാട്ടാനകളുടെ ലഭ്യതക്കുറവിനെകുറിച്ച് ഉപദേശകസമിതി അംഗങ്ങൾ യോഗത്തിൽ ആശങ്ക അറിയിച്ചു. ശ്രീവടക്കുന്നാഥ ക്ഷേത്ര അന്നദാന മണ്ഡപത്തിൽ നടത്തിയ യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. കെ.പി.അജയൻ, കെ.കെ.സുരേഷ്ബാബു, ദേവസ്വം കമ്മീഷണർ എസ്.ആർ.ഉദയകുമാർ, പെരുവനം ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ.കുമാരൻ, പൂരം കോർഡിനേറ്റർ എം.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേവസ്വം സെക്രട്ടറി പി.ബിന്ദു സ്വാഗതവും ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.