
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി തല വൊളണ്ടിയർ ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങി. 'നിറവ് ബിക്കമിംഗ് കംപ്ലിറ്റ് ' എന്ന ആശയത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ ചിന്ത ധർമ്മരാജൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്ര്യൂസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ക്യാമ്പ് ബാനർ പ്രകാശനം ചെയ്തു. ഇരിങ്ങാക്കുട മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റോണി പോൾ മാവേലി, എൻ.എസ്.എസ് പ്രൊഗ്രാം ഓഫിസർ ഡോ. അനുഷ മാത്യു, ക്യാമ്പ് ലിഡർ കെ.പി.ഷിഖ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് കോളേജിൽ കാലിക്കറ്റ് സർവകലാശാലയുടെ അഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി തല വൊളണ്ടിയർ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്‌സൺ ചിന്ത ധർമ്മരാജൻ നിർവഹിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |