SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

കവിതാ പുരസ്കാരം: രചനകൾ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
poetry

മാള: തൃശൂർ കാവ്യശിഖയുടെ ആഭിമുഖ്യത്തിൽ കവിയും സംഗീതജ്ഞനും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന

സുജൻ പൂപ്പത്തിയുടെ സ്മരണയ്ക്കായി കവിതാ മത്സരം സംഘടിപ്പിക്കുന്നു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ജേതാവിന് നൽകുക. സുജൻ പൂപ്പത്തി സ്മാരക സമിതിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നതെന്ന് കാവ്യശിഖ ചെയർമാൻ ഡോ. സി.രാവുണ്ണി അറിയിച്ചു. ഒറ്റക്കവിതകളാണ് മത്സരത്തിന് അയക്കേണ്ടത്. ഒന്നിലധികം രചനകൾ അയയ്ക്കാം. കവിതയോടൊപ്പം കവിയുടെ പേര്, വിലാസം എന്നിവ ചേർക്കരുത്. കവിയുടെ ചുരുക്കിയ ബയോഡാറ്റ വേറെ കടലാസിൽ ഉൾപ്പെടുത്തണം. ഫെബ്രുവരി 10നകം ചെയർമാൻ, കാവ്യശിഖ, രാമാരാമം, എറവ് പി.ഒ, 680620, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY