
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്‌ജറ്റ് അവതരണത്തിൽ നിർണായക മാറ്റത്തിനൊരുങ്ങുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. തുടർച്ചയായ ഒൻപതാം ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി, ബഡ്‌ജറ്റ് പ്രസംഗത്തിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് മാറി 'പാർട്ട് ബി' വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
സാധാരണയായി ബഡ്‌ജറ്റ് പ്രസംഗത്തെ പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് തിരിക്കാറുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക അവലോകനം, സർക്കാർ നയങ്ങൾ, വികസന പദ്ധതികൾ, വിവിധ മേഖലകൾക്കുള്ള വിഹിതം എന്നിവയാണ് പാർട്ട് 'എ'യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, പ്രത്യക്ഷമായും പരോക്ഷമായും നികുതികളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾ എന്നിവയാണ് പാർട്ട് 'ബി' വിഭാഗത്തിൽ വരുന്നത്.
പാർട്ട് എയെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ രൂപത്തിലാണ് പാർട്ട് 'ബി' അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ പാർട്ട് 'ബി' നികുതി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങില്ല എന്നതാണ് പ്രത്യേകത. രാജ്യത്തിന്റെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകളും പാർട്ട് 'ബി'യിലൂടെ വിശദീകരിക്കാനാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |