ഏറ്റുമാനൂർ : വ്യാജ ജനന സർട്ടിഫിക്കറ്റ് ചമച്ച് അറ്റസ്‌റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിൽ സമർപ്പിച്ച പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. നീണ്ടൂർ സ്വദേശി ജിബോ അലക്‌സിനെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി എ.നിസ്സാം വെറുതെ വിട്ടത്. 2016 ൽ ഇയാൾ നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അറ്റസ്‌റ്റേഷനായി സമർപ്പിച്ചത് വ്യാജരേഖയാണെന്നായിരുന്നു കേസ്. പ്രതിക്കായി അഡ്വ.നിധിൻ റെജി കുര്യാക്കോസ്, അഡ്വ.സുധിൻ സതീശ്, അഡ്വ.പി.ഡി കീർത്തന, അഡ്വ.ജീഷ്ണ കെ.ബിനീജ്, അഡ്വ.സ്റ്റേർളി എലിസബത്ത് എബ്രഹാം, അഡ്വ.ആർ.പാർവതി എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
