SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

പോക്സോ കേസിൽ അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
d

തണ്ണിത്തോട്: സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുതോട് മണിമരുതികൂട്ടം സ്വദേശിയായ കൊടിയാട്ട് വീട്ടിൽ ഷിജുവാണ് (48) അറസ്റ്റിലായത്. അയൽ വീട്ടിൽ ജോലിക്ക് വരാറുള്ള പ്രതി കുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വെള്ളം ചോദിച്ചെത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. തുടർന്ന് പ്രതി ഒളിവിൽപ്പോയി. തണ്ണിത്തോട് ഇൻസ്‌പെക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അജിത്ത്, സുരേഷ്, രാജേഷ്, അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY