SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം

Increase Font Size Decrease Font Size Print Page
logo-
അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല ആന്റ്ഗ്രന്ഥാലയം, ദേശാഭിമാനി കലാസമിതി സുവർണ്ണ ജൂബിലി ആഘോഷ ലോഗോ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ, സംഘാടക സമിതി ചെയർമാനും ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.നാരായണന് കൈമാറി നിർവ്വഹിക്കുന്നു

ചെറുവത്തൂർ: അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, ദേശാഭിമാനി കലാസമിതി സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംഘാടക സമിതി ചെയർമാനും ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായ ടി. നാരായണന് കൈമാറി പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി മാർച്ച് 19ന് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക ഘോഷയാത്ര, നാടൻ കലാമേള, കൈകൊട്ടിക്കളി മത്സരം, തെരുവ് നാടക മത്സരം, സാംസ്കാരിക സമ്മേളനം, മാദ്ധ്യമ സെമിനാർ, വനിതോത്സവം, രക്തസാക്ഷിത്വം ഡാൻസ്, നാടകം, കലാ-കായിക മത്സരങ്ങൾ തുടങ്ങിയവ ഉണ്ടാകും. എം.വി. ജയരാജൻ, എം. രാജഗോപാലൻ, പി. കരുണാകരൻ, എം.വി ബാലകൃഷ്ണൻ, പി. ജനാർദ്ദനൻ, പി. വിജയൻ, കുത്തൂർ കണ്ണൻ, പി.വി രാജീവൻ, കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY