SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.26 PM IST

അരീക്കോട്ടെ കുടിവെള്ള ക്ഷാമം പരിഹരിക്കണം: മനുഷ്യാവകാശ കമ്മിഷൻ

Increase Font Size Decrease Font Size Print Page
kudivellam-
കുടിവെള്ള ക്ഷാമം

കോഴിക്കോട്: അരീക്കോട് മേഖലയിലെ ആയിരത്തോളം കുടുംബങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർക്കാണ് നിർദ്ദേശം നൽകിയത്. കുടിവെള്ളം നിഷേധിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എൻജിനിയർ ഉടൻ സമർപ്പിക്കണം. 19 ന് വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. വിതരണശൃംഖല മാറ്റി ബന്ധിപ്പിക്കാൻ റോഡിൽ ചാലെടുക്കാൻ അനുമതി വൈകുന്നതാണ് കാരണം. കല്ലായി വിതരണ ശൃംഖലയിൽ നിന്നുള്ള വെള്ളമാണ് അരീക്കോട് മേഖലയിൽ ലഭിച്ചിരുന്നത്. ഇതിന് തടസം നേരിട്ടതോടെയാണ് കുടിവെള്ളം മുടങ്ങിയത്. റോഡിൽ കുഴിയെടുക്കാൻ ജല അതോറിറ്റി മൂന്നു മാസം മുമ്പ് മരാമത്ത് ദേശീയപാത വിഭാഗത്തിന് അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് പറയുന്നു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY