
മണ്ണുത്തി: മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന വാർഷിക സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കാർഷിക സർവകലാശാലയുടെ ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളുടെ ഭാഗമായി മോണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ സി.എസ്.ബി.എസ് മുഖേനയാണ് സ്‌കോളർഷിപ്പ്. 21 ലക്ഷം രൂപ മോണ്ടലിസ് മാനേജർ വിജയകുമാർ വൈസ് ചാൻസലർ ബി.അശോകിന് കൈമാറി. ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. മികച്ച യു.ജി വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം എട്ട് ലക്ഷവും വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച പി.ജി വിദ്യാർത്ഥികൾക്ക് ലക്ഷം രൂപ വീതം 8 ലക്ഷവും വിതരണം ചെയ്തു. ജെ.ആർ.എഫ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം 5 ലക്ഷവും അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
