SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

പീറ്റർ കുരിശിങ്കലിന് പുരസ്‌കാരം

Increase Font Size Decrease Font Size Print Page
peter-kurishingal

കൊടുങ്ങല്ലൂർ : കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെ.എൽ.സി.എച്ച്.എ) നൽകുന്ന ചരിത്ര പ്രതിഭ അവാർഡ് പീറ്റർ കുരിശിങ്കലിന്. മതിലകം ഓലപ്പുറത്ത് ഒ.വി. സിവേരിയുടെ ഓർമ്മക്കായാണ് അവാർഡ് നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ ലത്തീൻ സമുദായത്തിൽ മികവ് തെളിയിച്ച വ്യക്തികൾക്കാണ് അവാർഡ്. എറണാകുളം പി.ഒ.സിയിൽ വച്ച് നടന്ന ചടങ്ങിൽ വരാപ്പുഴ മെട്രോ പൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പീറ്റർ കുരിശിങ്കലിന് അവാർഡ് സമ്മാനിച്ചു. കോട്ടപ്പുറം ആനാപ്പുഴ ബാസ്ത്യൻ തുരുത്തിൽ താമസിക്കുന്ന പീറ്റർ കുരിശിങ്കൽ ധാരാളം സഭാ ചരിത്ര ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY