SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

സ്വീകരണവും ആദരവും

Increase Font Size Decrease Font Size Print Page
photo

വാടാനപ്പള്ളി: മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗത്തിനും ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കും പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണവും ആദരവും നൽകി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അറക്കൽ അദ്ധ്യക്ഷനായി. അസോസിയേഷൻ മുൻ പ്രസിഡന്റ് ജോർജ് എ ആലപാട് എഴുതിയ പുസ്തകം ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൽ ഹമീദ് പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ.സതീശന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം സജിതകുർണി, വി.ആർ.അരുണൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY