
മലപ്പുറം: ജില്ലാ പൊലീസ് വുമൺ സെൽഫ് ഡിഫൻസ് ടീം പത്താം വാർഷികം ആഘോഷിച്ചു.
മലപ്പുറം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.എൽ.എസ്.എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിമിനെ ആദരിച്ചു.ടെക്നിക്കൽ വിഭാഗം എൻ.എസ്.എസ് വൊളണ്ടിയർമാരായ വിദ്യാർത്ഥിനികളും അദ്ധ്യാപകരും വിവിധ പരിപാടികളും അവതരിപ്പിച്ചു. സ്ത്രീയും സുരക്ഷയും എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും ഡിബേറ്റും സംഘടിപ്പിച്ചു. സെൽഫ് ഡിഫൻസ് പ്രദർശനവും വിജയികൾക്ക് സമ്മാനദാനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
