SignIn
Kerala Kaumudi Online
Tuesday, 03 February 2026 8.47 PM IST

കേന്ദ്ര ബഡ്‌ജറ്റ് നിരാശാജനകം: മന്ത്രി ബാലഗോപാൽ

Increase Font Size Decrease Font Size Print Page
d

കൊല്ലം: കേന്ദ്ര ബഡ്‌ജറ്റ് നിരാശാജനകമാണെന്നും ഭാവിയിലെ നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇത്‌ ബാധിക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ബഡ്‌ജറ്റിൽ കേരളം പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. ആവശ്യപ്പെട്ടത്‌ ഡിഫൻസ്‌ ഇടനാഴിയാണ്‌,ധാതു കോറിഡോർ അല്ല. ധാതു സമ്പത്ത്‌ ഉപയോഗപ്പെടുത്തിയുള്ള വ്യവസായമാണ്‌ കേരളത്തിന്‌ വേണ്ടത്‌. ബഡ്‌ജറ്റി​ൽ കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമയാണ്. കാർഷിക-ആരോഗ്യ മേഖലകൾക്ക് മതിയായ പ്രഖ്യാപനങ്ങളി​ല്ല. കേരളം പ്രതീക്ഷിച്ച എയിംസില്ല. കേരളത്തി​ന് അർഹതയില്ലയോയെന്ന്‌ കേന്ദ്രം വ്യക്‌തമാക്കണം. വിഴിഞ്ഞം തുറമുഖത്തിന് ഒന്നുമില്ല. വിഴിഞ്ഞം കേരളത്തിന്‌ വേണ്ടി മാത്രമുള്ള തുറമുഖമല്ല. അതിവേഗ റെയിൽവേ കേരളത്തിന്‌ അനിവാര്യമാണ്‌. രാജ്യതലസ്ഥാനവുമായി കേരളം 3,​000 കിലോമീറ്റർ അകലെയാണ്‌. ഇവിടെയാണ്‌ അതിവേഗ റെയിൽവേയുടെ ആവശ്യമുള്ളത്‌. ജലജീവൻ മിഷനു വേണ്ടി​ കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവച്ച 67,​000 കോടിയിൽ ചെലവഴിച്ചത് 16,​000 കോടിയാണെന്നും മന്ത്രി​ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.