
മുണ്ടക്കയം : യു.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 24 ന് രാവിലെ 9 ന് മുണ്ടക്കയത്ത് വൻസ്വീകരണം നൽകും. ആലോചന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം ഉദ്ഘാടനം ചെയ്തു. മജു പുളിക്കൻ അദ്ധ്യക്ഷനായിരുന്നു. റഫീഖ് മണിമല, തോമസ് കല്ലാടൻ, പ്രകാശ് പുളിക്കൻ, ജോമോൻ ഐക്കര, സിബി ചേനപ്പാടി, സിജു കൈതമറ്റം, തോമസ്‌കുട്ടി മൂന്നാനിപ്പള്ളിൽ, റാസി ചെറിയവല്ലം, അഡ്വ സതീഷ് കുമാർ, ബിനു മറ്റക്കര, അഡ്വ വസന്ത് തെങ്ങുംപള്ളിൽ , ഷാജി തട്ടാംപറമ്പിൽ, റോയി കപ്പലുമാക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
