
കൊച്ചി: സ്കൂൾതലത്തിൽ മികച്ച ഭക്ഷ്യസുരക്ഷാ ബോധവത്കരണത്തിനുള്ള അവാർഡ് ഗ്രാൻഡ്മാസ്റ്റർ തീർത്ഥാ വിവേകിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, എം.എസ് അരുൺകുമാർ, മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ എന്നിവർ പങ്കെടുത്തു. തുടർച്ചയായി 30ലേറെ ദേശീയ വെബ്ബിനാറുകൾക്ക് നേതൃത്വം നൽകിയതിനാണ് തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തീർത്ഥ വിവേക് അവാർഡിന് അർഹയായത്. ഹൈക്കോടതി അഭിഭാഷകനായ വിവേക് കെ. വിജയന്റെയും ഡോ. സൗമ്യയുടെയും ഏക മകളാണ് തീർത്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |