
കൊച്ചി: മാംസാഹാര പ്രിയരാണ് മലയാളികളിൽ ഭൂരിഭാഗവും. പ്രത്യേകിച്ചും പുതുതലമുറ. എന്നാൽ നോൺവെജ് വിളമ്പുന്ന നിമിഷം മുതൽ ''കൊളസ്ട്രോളാണ്, ദഹിക്കില്ല, വണ്ണം കൂടും...""എന്നിങ്ങനെ പല കമന്റുകൾ വരും. ഇതിനെല്ലാം ബദലായി വിപണിയിലെത്തിയ ഗ്രീൻ മീറ്റിന് ഇപ്പോൾ പ്രിയമേറുകയാണ്. സമ്പൂർണ സസ്യാഹാരം. എന്നാൽ കെട്ടിലും മട്ടിലും ഇറച്ചിക്ക് സമാനം. അതാണ് ഹരിത മാംസത്തിന്റെ സവിശേഷത. മീൻ ഇനങ്ങളുമുണ്ട്.
കൊളസ്‌ട്രോളില്ലാത്ത, കൊഴുപ്പും കുറവായ, പ്രോട്ടീൻ സമ്പുഷ്ടവുമായ ഗ്രീൻ മീറ്റ്. ഹാനികരമല്ലാത്ത ജൈവ വസ്തുക്കൾകൊണ്ട് ഉത്പാദിക്കുന്നതാണിത്. ഇറച്ചിയുടെയും മീനിന്റെയും രൂപവും നിറവും മാത്രമല്ല, ചേരുവകൾ ചേർത്താൽ അതേ രുചിയും ലഭിക്കും. ചില്ലി റോസ്റ്റ്, കീമ, പെപ്പർ റോസ്റ്റ് തുടങ്ങിയ ഫ്ളേവറുകളിൽ ഗ്രീൻ മീറ്റ് വിപണിയിലുണ്ട്.
പായ്ക്കറ്റിനൊപ്പം ലഭ്യമായ മസാലകൾ ചേർത്ത് അരമണിക്കൂർ വച്ച ശേഷം രുചിയേറി വിഭവങ്ങളാക്കാം. കൊച്ചിയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സയൻസ് കോൺഗ്രസിൽ ഗ്രീൻ മീറ്റ് സ്റ്റാളുകൾ ശ്രദ്ധയാകർഷിച്ചിരുന്നു.
ഗ്രീൻ മീറ്റ്
സോയ, ഗോതമ്പ്. പയർ മാവുകളാണ് ഹരിത മാംസത്തിന്റെ പ്രധാന ചേരുവ. ജന്തുക്കളോടുള്ള ക്രൂരത ഒഴിവാക്കൂ എന്നതാണ് ഗ്രീൻ മീറ്റ് കമ്പനികളുടെ ടാഗ് ലൈൻ. 250 ഗ്രാം പായ്ക്കറ്റിന് 295 മുതൽ 350 രൂപ വരെയാണ് വില. ഒരു വർഷത്തോളം കേടുവരാതെ സൂക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |