
കൊച്ചി: പുതിയ പാഠപുസ്തകങ്ങളിൽ 9, 10 ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം, 8-ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങളിലെ ഉള്ളടക്കത്തിൽ 25 ശതമാനം വെട്ടിക്കുറച്ച് അവ്യക്തതയും ആശങ്കയും ഉണ്ടാക്കുന്ന പ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസ മന്ത്രി വരുംതലമുറയുടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെയും ഉന്മൂലനം ആണ് പ്രഖ്യാപിച്ചതെന്ന് ജനതാദൾ യുണൈറ്റഡ്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. സംസ്ഥാന ജനറൽ സെക്രട്ടറി വേണുഗോപാൽ തലവടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസി ചാലാറ, എബ്രഹാം ആൽബി, ദിനേശൻ പൂക്കട, ഗോപാലൻ ഒളിക്കല്ല്, നാരായണൻ നായർ, സി.ബി. ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
