SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.27 PM IST

ഉംറക്ക് പോയ വീട്ടമ്മ മദീനയിൽ മരിച്ചു

Increase Font Size Decrease Font Size Print Page
m

വെഞ്ഞാറമൂട്: ഉംറക്ക് പോയ പാങ്ങോട് സ്വദേശിയായ വീട്ടമ്മ മദീനയിൽ മരിച്ചു. പാങ്ങോട് മണ്ണാം പച്ച ഹൗസിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ആരിഫാ ബീവിയാണ് (78) മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 15നാണ് ഇവർ ഉംറക്കായി പോയത്.15 ദിവസത്തെ വിസയിൽ പോയ ഇവർ ചടങ്ങുകളെല്ലാം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ, മദീനയിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അവിടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം.നടപടികൾക്ക് ശേഷം മദീനയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ:സൗദാ ബീവി,സലിം(സൗദ്യ അറേബ്യ),സബൂറാ ബീവി,നാസർ(സൗദി അറേബ്യ).മരുമക്കൾ:താജുദ്ദീൻ,മാഹീൻ,ഷീബ,നസീറാ ബീവി.

TAGS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY