
തിരുവല്ല : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിൽ തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന പക്ഷിരോഗ നിർണ്ണയ ലബോറട്ടറിയിൽ പരിശീലനാർത്ഥികൾക്കും സംരംഭകർക്കുമായി ഫീസോടുകൂടിയ അപ്രന്റീസ് പരിശീലന പരിപാടി ആരംഭിക്കും. നൈപുണ്യ - സംരംഭകത്വ വികസനമാണ് ലക്ഷ്യം. ഐസൊലേഷൻ ആൻഡ് ഐഡന്റിഫിക്കേഷൻ ഓഫ് ബാക്റ്റീരിയൽ പാതോജെൻസ് എന്ന വിഷയത്തിൽ 6മാസപരിശീലനം നൽകും. പതിനായിരം രൂപയാണ് ഫീസ്. താൽപര്യം ഉള്ളവർ പരിശീലന വിഷയവുമായി ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ addl.ahd@kerala.gov.in എന്ന വിലാസത്തിൽ ഈമാസം 6നകം അപേക്ഷിക്കേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0469 2700413.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
