കൊല്ലം: കുടുംബശ്രീ മിഷൻ മുഖേന ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭിക്കുന്ന കോഴ്സുകൾ ആരംഭിക്കും. എസ്.എസ്.എൽ.സിയും ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. പ്രായപരിധി: 18-35. കോഴ്സ് ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ സൗജന്യം. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സെക്ടർ സ്കിൽ കൗൺസിലിന്റെ സർട്ടിഫിക്കറ്റും പ്ലേസ്മെന്റും ലഭ്യമാക്കും. ഗ്രാഫിക് ഡിസൈനർ സർവീസ്, എക്സിക്യുട്ടിവ് ഡെമ്മി ഷെഫ് ഡിപ്പാർട്ടി ഫാഷൻ ഡിസൈനിംഗ്, ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് കോഴ്സുകളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള റെസിഡൻഷ്യൽ സ്ഥാപനങ്ങൾ വഴി എ.ഐ ഡെവലപ്പർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ബി.ഐ.എം മോഡുലർ, ടൈലറിംഗ്, ഓട്ടോമോട്ടീവ് പാർക്കിംഗ് അസിസ്റ്റന്റ്, വെയർഹൗസ് അസിസ്റ്റന്റ്, ഡ്രോൺ ഡെവലപ്പർ തുടങ്ങിയ കോഴ്സുകളുമുണ്ട്. വിവരങ്ങൾക്ക്: കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്. ഫോൺ: 04742794692, 8606096060.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
