കൊല്ലം: കോൺഗ്രസിന്റെ മുതിർന്ന നേതാവും കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലറും കൊല്ലം ജില്ലാ സഹകരണ ബാങ്ക്, അർബൻ ബാങ്ക്, കാർഷിക ഗ്രാമീണ വികസന ബാങ്ക്, ഡി.സി.സി.എക്സിക്യുട്ടിവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന മാമേത്ത് നാരായണന്റെ ഒന്നാം അനുസ്മരണം കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ശിവരാജൻ വടക്കേവിള അദ്ധ്യക്ഷനായി. അർബൻ ബാങ്ക് ചെയർമാൻ അഡ്വ. കെ.ബേബിസൺ, റിട്ട. ഹൈക്കോടതി ജഡ്ജി സോമരാജൻ, ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, അഞ്ചൽ ഇബ്രാഹിം, വീരേന്ദ്രകുമാർ, കൗൺസിലർമാരായ ഡി.കൃഷ്ണകുമാർ, രാജേന്ദ്രൻപിള്ള, അൻവറുദ്ദീൻ ചാണിക്കൽ, പട്ടത്താനം ഗോപാലകൃഷ്ണൻ, ജയലക്ഷ്മി ദത്തൻ, ഒ. ജയശ്രീ, മാമേത്ത് ഉണ്ണി എന്നിവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡന്റ് മധുകുട്ടൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
