SignIn
Kerala Kaumudi Online
Thursday, 19 February 2026 12.14 AM IST

മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല്; മൂന്നുപേർ കസ്റ്റഡിയിൽ

Increase Font Size Decrease Font Size Print Page
kottayam-medical-college

കോട്ടയം: ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബൈക്ക് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് തല്ലിൽ കലാശിച്ചത്. പരിക്കേറ്റ അയ്‌‌മനം സ്വദേശികളായ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. തർക്കം നടക്കുന്നതിനിടെയിൽ ചില ആംബുലൻസ് ഡ്രൈവർമാർ ഇടപെട്ടതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് മാറിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

TAGS: BRAWL, KOTTAYAM, MEDICAL COLLEGE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY