
കൊച്ചി: സി.പി.ആർ അവയർനെസ് ഫെസ്റ്റ് ഇന്ന് വൈകിട്ട് 6ന് ചങ്ങമ്പുഴ പാർക്കിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള അദ്ധ്യക്ഷനാകും. കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, ഐ.എം.എ പ്രസിഡന്റ് ഡോ.അതുൽ ജോസഫ് മാനുവൽ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രേക്ഷകരുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകും.
നൂറ് ദിവസം നീണ്ടുനിൽക്കുന്ന സി.പി.ആർ അവയർനെസ് ക്യാമ്പെയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലും പ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
