തൃശൂർ: നടവരമ്പ് സ്‌കൂൾ മുതൽ ഇരിങ്ങാലക്കുട ചന്തക്കുന്ന് വരെയുള്ള റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റിംഗ് നടത്തിയതിനു ശേഷം ഒരു നിർമ്മാണവും നടത്തുന്നില്ലെന്ന് ബസ് ഉടമസ്ഥ കോ ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. മന്ത്രി ഡോ.ആർ. ബിന്ദുവിനെ വിവരം ധരിപ്പിച്ചെങ്കിലും റോഡ് പണി പുനരാരംഭിച്ചിട്ടില്ല. ബസുകൾ ഏഴ് കിലോമീറ്റർ ദൂരം അധികം സർവീസ് നടത്തുന്നതിന് ജില്ലാ ഭരണകൂടം യാതൊരു ചാർജ് വർധനയും അനുവദിച്ചിട്ടില്ല. ഇത് കടുത്ത അനീതിയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഉടൻ നടവരമ്പ് സ്‌കൂൾ മുതൽ ഇരിങ്ങാലക്കുട ചന്തക്കുന്ന് വരെയുള്ള റോഡ് പണി ആരംഭിച്ചില്ലെങ്കിൽ ബസുകൾ സർവീസ് നിറുത്തിവയ്ക്കുന്നതടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.എസ്. പ്രേംകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
