SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

രാമുണ്ണി പണിക്കർ സ്‌കോളർഷിപ് കൈമാറി

Increase Font Size Decrease Font Size Print Page
photo
1

തൃശൂർ: രാമുണ്ണി പണിക്കരുടെ സ്മരണാർത്ഥം പാലക്കാട് സ്ഥാപിച്ച രാമുണ്ണി പണിക്കർ ഉദ്‌ബോധന ട്രസ്റ്റും സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സും ചേർന്ന് തിരഞ്ഞെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് കൈമാറി. ജെ.എ. സിദ്ധാർഥ്, പി. സുപ്രധാരൻ (ഇന്റർഗ്രേറ്റഡ് മാസ്റ്റർ ഒഫ് തിയറ്റർ ആർട്‌സ്), സി.പി. അർച്ചന (എം.എ മ്യൂസിക്) എന്നിവർക്കാണ് 10,000 രൂപ വീതമുള്ള പ്രഥമ സ്‌കോർഷിപ് കൈമാറിയത്. ട്രസ്റ്റ് ചെയർപേഴ്‌സൺ രമ രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്‌സൻ മരിയ എം.പെലാച്ച് പണിക്കർ, ഒറിയോൾ പെലാച്ച്, സ്‌കൂൾ ഒഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ള, നാടക കലാകാരന്മാരുടെ സംഘടനയായ നാടക് ജില്ലാ സെക്രട്ടറി സഞ്ജു മാധവ്, ജി.ജെ. മേനോൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY