SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

സുരേഷ് ഗോപി രാജി വയക്കണമെന്ന് മുസ്ലിം ലീഗ്

Increase Font Size Decrease Font Size Print Page
photo

തൃശൂർ: ക്രേന്ദ ബഡ്ജറ്റ് കേരളത്തേയും തൃശൂരിനേയും അവഗണിച്ചതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജനങ്ങൾക്കിടയിൽ കൂടുതൽ അപഹാസ്യനായെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. തൃശൂരിനെ പൊന്നാക്കി മാറ്റുമെന്ന തരത്തിലുള്ള മോഹന വാഗ്ദാനങ്ങളാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയത്. പേരിന് ഒരു കേന്ദ്ര മന്ത്രിയായി തുടരാതെ ജനങ്ങളോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്,സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ ആർ.വി. അബ്ദുൽ റഹീം തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY