SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.36 PM IST

സ്‌പോർട്‌സ് അക്കാഡമി സെലക്ഷൻ 7ന്

Increase Font Size Decrease Font Size Print Page

കൊല്ലം: ജില്ലാ സ്‌​പോർട്‌​സ് സ്​കൂളുകൾ ​ സ്‌​പോർട്‌സ് അക്കാഡമികൾ എന്നിവിടങ്ങളിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന് 7ന് രാവിലെ 8.30ന് ലാൽ ബഹദൂർ ശാസ്ത്രി സ്​റ്റേഡിയത്തിൽ പ്രാഥമിക സെലക്ഷൻ നടത്തും. അത്‌​ല​റ്റിക്‌​സ്,ബാസ്​ക്ക​റ്റ്‌ബോൾ,ബോക്‌സിംഗ്,ക്രിക്ക​റ്റ് (പെൺകുട്ടികൾ), ഫെൻസിംഗ്,ഫുട്‌ബോൾ, ഹോക്കി,ജൂഡോ,തയ്ഖ്വാൺഡോ,വോളീബോൾ,റെസ്ലിംഗ് ഇനങ്ങളിലാണ് ജില്ലാതല സെലക്ഷൻ. 6,7,8,11 ക്ലാസുകളിലേക്ക് പൊതുവായ സെലക്ഷനും 9,10 ക്ലാസുകളിലെ ഒഴിവുള്ള സീ​റ്റുകളിലേക്ക് ലാ​റ്ററൽ എൻട്രിയ്ക്കായി സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കും പങ്കെടുക്കാം. ആധാർ കാർഡ്,രണ്ട് പാസ്‌​പോർട്ട് സൈസ് ഫോട്ടോ,സ്‌​പോർട്‌സ് കി​റ്റ്,വയസ് തെളിയിക്കുന്ന സർട്ടിഫിക്ക​റ്റ്,കായികരംഗത്ത് പ്രാവീണ്യംനേടിയ സർട്ടിഫിക്ക​റ്റ്‌​ സഹിതം സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ: 0474 ​ 2746720. രജിസ്ട്രേഷന്: https://forms.gle/D2uuPNP5btjHS1iZ8 വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in , www.dsya.kerala.gov.in.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY