SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.59 PM IST

ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞ ഉടൻ, മണിപ്പൂരിനെ യുംനാം ഖേംചന്ദ് നയിക്കും

Increase Font Size Decrease Font Size Print Page
r

 നെംച കിപ്ഗെൻ ഉപ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: മണിപ്പൂരിൽ മുതിർന്ന ബി.ജെ.പി നേതാവും മെയ്‌തി വിഭാഗത്തിലെ പ്രബലനുമായ യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.

കേന്ദ്ര നേതൃത്വം വിളിപ്പിച്ചതിനെ തുടർന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ കഴിഞ്ഞ‍ ദിവസം ഡൽഹിയിലെത്തിയിരുന്നു. ബി.ജെ.പി ആസ്ഥാനത്തു നടത്തിയ ചർച്ചയിലാണ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങ് വൈകില്ല. ബിരേൻ സിംഗ് മന്ത്രിസഭയിൽ സഹകരണ-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന വനിതാ നേതാവ് നെംച കിപ്ഗെൻ ഉപ മുഖ്യമന്ത്രിയായേക്കും. കുക്കി വിഭാഗത്തിലെ നേതാവാണ്. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരാണുള്ളത്. രാഷ്ട്രപതി ഭരണം ആരംഭിച്ച് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് പുതിയ സർക്കാർ രൂപീകരണം. എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി പദം രാജി വച്ചതിനു പിന്നാലെ 2025 ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. കലാപത്തീയിൽ ഉരുകിയ സംസ്ഥാനത്തെ വീണ്ടെടുക്കലാണ് പുതിയ സർക്കാരിനു മുന്നിലുള്ള വെല്ലുവിളി.

ബിരേൻ സർക്കാരിൽ

മന്ത്രി

 യുംനാം ഖേംചന്ദ് സിംഗ് രണ്ടുതവണ എം.എൽ.എ

(2017,​ 2022)​

 2017ൽ നിയമസഭാ സ്പീക്കർ ( അഞ്ച് വർഷം)​

 2022ലെ ബിരേൻ സിംഗ് സർക്കാരിൽ മന്ത്രി

( ഗ്രാമവികസനം, പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭരണം, ഭവന വികസനം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ )​

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.