SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

കഞ്ചാവ് ചെടികൾ കണ്ടെത്തി

Increase Font Size Decrease Font Size Print Page
ganja
കഞ്ചാവ് ചെടി

പെരുമ്പാവൂർ: വാഴക്കുളം കീൻപടി വ്യവസായ എസ്റ്റേറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തി. 78 മുതൽ 103 സെന്റീമീറ്റർ വരെ ഉയരമുള്ള അഞ്ച് ചെടികളാണ് പിടികൂടിയത്. വെളുത്തേടത്ത് വീട്ടിൽ അബ്ദുൾ കലാം എന്നയാളുടെ വീട് വാടകയ്ക്കെടുത്ത പശ്ചിമ ബംഗാൾ സ്വദേശി ഫാർമൻ മിയക്കെതിരെ കേസെടുത്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എൻ.കെ. മണി, പ്രിവന്റീവ് ഓഫീസർ സി.എം. നവാസ്, ഓഫീസർമാരായ അമൽ മോഹൻ, അരുൺ ലാൽ, സുഗത ബീവി, ബെന്നി പീറ്റർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY