
മാള: കോട്ടക്കൽ സെന്റ് തെരേസാസ് കോളേജ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ തറക്കല്ലിടൽ കർമ്മവുമായി ബന്ധപ്പെട്ട ആലോചനായോഗം സ്‌നേഹഗിരി
പാരിഷ് ഹാളിൽ ചേർന്നു. സ്‌നേഹഗിരി ഇടവക വികാരി ഫാ. ആന്റണി പറമ്പൻ അദ്ധ്യക്ഷനായി. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് ഡയറക്ടർ ഫാ. വിൽസൺ തറയിൽ പദ്ധതി
വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ, ജില്ലാ
പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ബൈജു,എടത്താടൻ, സിനി ബെന്നി, ജോഷി കാഞ്ഞൂത്തറ, ജോളി വടക്കൻ, ബിജു ഉറുമീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
