
കൊല്ലം: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ സമ്മേളനത്തിന് കുണ്ടറയിൽ തുടക്കമായി. പൊതുസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ, ജില്ലാ സെക്രട്ടറി ഇ. നൗഷാദ്, സംസ്ഥാന ട്രഷറർ ബിനു ശിവദാസ്, ഭാരവാഹികളായ വി.എസ്. ജ്യോതികുമാർ, എസ്. സാജൻ, സുരേഷ് കലയം, അനിൽ മണിമന്ദിരം, എം. മുരളീകൃഷ്ണൻ, ജി. മുരളീധരൻപിള്ള, ടി. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി വർണാഭമായ ഘോഷയാത്രയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
