
ന്യൂഡൽഹി: ഈ മാസം 7നും 8നും പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് യാത്ര. മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉഭയകക്ഷി ചർച്ചകൾ ഇരു പ്രധാനമന്ത്രിമാരും നടത്തും. മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായും വ്യവസായ, ബിസിനസ് പ്രതിനിധികളുമായും പ്രധാനമന്ത്രി മോദി സംവദിക്കും.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം, ഡിജിറ്റൽ, സാമ്പത്തിക സാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം അവലോകനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |