കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം നരിയമ്പള്ളി ദിവാകരൻ (76) അന്തരിച്ചു. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, ജിംഖാന ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1978-80 കാലഘട്ടത്തിൽ സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ റെയിൽവേ മെയിൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു ദിവാകരൻ. പാറക്കണ്ടിയിലെ പരേതരായ ഉണ്ണാക്കണ്ടി ഗോപാലന്റെയും, നരിയമ്പള്ളി യശോദയുടെയും മകനാണ്.
ഭാര്യ: ശോഭ (കോഴിക്കോട്). മക്കൾ: ദിവ്യ , ദീപ (ചൊവ്വ റീജ്യണൽ പൗൾ ട്രീ ഫാം മുണ്ടയാട്), ദീപേഷ് (ബഹറിൻ). മരുമക്കൾ: വിനോദ് , സുന്ദർരാജ് , രസ്ന. മൃതദേഹം രാവിലെ 12 മണി വരെ മമ്പറത്തും 2 മണി വരെ പാറക്കണ്ടി നരിയമ്പള്ളി തറവാട്ടിലും പൊതുദർശനത്തിന് വച്ചശേഷം പയ്യാമ്പലത്ത് സംസ്‌കരിക്കും.
1- അണ്ടർ 19 ലോകകപ്പിലെ ഏറ്രവും വലി യ ചേസിംഗ് വിജയമാണ് ഇന്ത്യ നേടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
