
കോട്ടയം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടോ. വെറുതെ ഒന്നു വോട്ടു ചെയ്ത് നോക്കിയാൽ കൊള്ളാമെന്നുണ്ടോ? കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അവസരമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തമാരംഭിച്ചത്. കളക്ടറേറ്റിൽ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന സെന്റർ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ഇവിടെ കൺട്രോൾ യൂണിറ്റും വോട്ടിംഗ് യൂണിറ്റും വിവി പാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജൂനിയർ സൂപ്രണ്ട് ഇ.സി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
