
കൊച്ചി: കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലയിലെ ലൈസൻസ്ഡ് സർവീസ് ഏരിയ ദക്ഷിണ മേഖലാ സുരക്ഷാ സമ്മേളനം 12ന് രാവിലെ 9.30ന് മറൈൻ ഡ്രൈവിലുള്ള വിവാന്ത ഹോട്ടലിൽ നടക്കും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെയും കേന്ദ്ര നിയമപാലക ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥർ, ധനകാര്യ സ്ഥാപന പ്രതിനിധികൾ, ടെലികോം സേവന ദാതാക്കൾ എന്നിവർക്കൊപ്പം ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പുതിയ സുരക്ഷാ വെല്ലുവിളികൾ, സൈബർ തട്ടിപ്പുകൾ തടയൽ, മൊബൈൽ ഫോണുകൾ വീണ്ടെടുക്കൽ, അനധികൃത ടെലികോം ഇൻഫ്രാസ്ട്രക്ചറുകൾ കണ്ടെത്തൽ തുടങ്ങിയവയാണ് ചർച്ചാവിഷയങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
