
പത്തനംതിട്ട: 67-ാമത് നീരേറ്റുപുറം കെ.സി.മാമൻ മാപ്പിള ട്രോഫി ഉത്രാടം തിരുന്നാൾ പമ്പാ ജലമേള 7ന് ഉച്ചയ്ക്ക് 2ന് നീരേറ്റുപ്പുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ കളിവള്ളങ്ങൾ മത്സരിക്കും. സംഘാടക സമിതി യോഗം തലവടി ഗ്രാമപഞ്ചായത്ത് അംഗം ഗോകുൽ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം ജോജി തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി പുന്നൂസ് ജോസഫ്, വൈസ് പ്രസിഡന്റ് അനിൽ.സി.ഉഷസ്, റെജി വേങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
