തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഉണ്ടായ തീപിടിത്തത്തിൽ ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചിട്ട് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് ടു വീലർ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാരദിനം ആചരിച്ചു. പാർക്കിംഗ് ഏരിയ ഗേറ്റിൽ മുപ്പത്തിമൂന്നാം 'ചാരദിനം' എന്ന് രേഖപ്പെടുത്തിയ റീത്തുവച്ചാണ് പ്രതിഷേധിച്ചത്.റെയിൽവേ സ്റ്റേഷൻ പാടിഞ്ഞാറെ കവാടത്തിന് സമീപം നടന്ന യോഗം അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ഫീസ് നൽകി പാർക്ക് ചെയ്ത ബൈക്കുകൾ കത്തിനശിച്ചതിൽ അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ജോണി പുല്ലോക്കാരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ശിവരാമൻ, സജി ആറ്റത്ര, വി.പി.വിജയൻ, വിൽസൺ പി. പോൾ, വിജീഷ് കണ്ണൻ, എം.ബി.അനിൽ, എ.ജെ.മാത്യു, പി.കെ.സത്യൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |