SignIn
Kerala Kaumudi Online
Saturday, 25 April 2026 4.23 AM IST

ഡ്രൈവിംഗ് ലൈസൻസ് ഉടമകളെ വീണ്ടും ടെസ്റ്റ് നടത്തുന്നതിൽ പ്രതിഷേധം

Increase Font Size Decrease Font Size Print Page
photo

പാവറട്ടി: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുടെ കാര്യക്ഷമത വിലയിരുത്താൻ വീണ്ടും ടെസ്റ്റ് നടത്തുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാർ ഉത്തരവുകളില്ലെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകരായ നാസർ കരീം, ഷൈജു തിരുനല്ലൂർ എന്നിവർ നൽകിയ അപേക്ഷയിലാണ് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് മറുപടി നൽകിയത്. ലൈസൻസ് ഉടമകളെ വീണ്ടും സൂപ്പർ ചെക്കിംഗിനായി വിളിച്ചുവരുത്താൻ ആർ.ടി.ഒമാർക്ക് അധികാരം നൽകുന്ന ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ട അപേക്ഷകർക്ക് ലഭിച്ചത് 1997ലെയും 1998ലെയും സർക്കുലറുകളാണ്. സർക്കാർ ഉത്തരവോ സർക്കുലറോ ഇല്ലാതെ വീണ്ടും ടെസ്റ്റ് നടത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും വിവരാവകാശ പ്രവർത്തകർ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.