
ചാവക്കാട്: വല്ലഭട്ട കളരിയിലെ കെ.പി.കൃഷ്ണദാസ് ഗുരുക്കൾ കേരള ഫോക്‌ലോർ അവാർഡ് ഏറ്റുവാങ്ങി. തിരുവന്തപുരത്ത് നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിക്കുകയും ഫ്രാൻസിലെ ഇന്റർനാഷണൽ ഫെസ്റ്റിവൽ, പോളണ്ടലിലെ വുഡ് സ്റ്റോക്ക് ഫെസ്റ്റിവൽ, ചിക്കാഗോയിലെ നാട്യ ഫെസ്റ്റിവൽ തുടങ്ങിയ രാജ്യങ്ങളിൽ കളരിപ്പയറ്റ് പ്രദർശനം നടത്തിയിട്ടുണ്ട് കെ.പി.കൃഷ്ണദാസ്. നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകിവരുന്നുണ്ട്. കളരിപ്പയറ്റ് ആചാര്യനും പദ്മശ്രീ ജേതാവുമായ അന്തരിച്ച ചുണ്ടയിൽ ശങ്കരനാരായണമേനോന്റെ (ഉണ്ണി ഗുരുക്കൾ) മകനാണ് കെ.പി.കൃഷ്ണദാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
