SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

തി​​​രു​വി​​​താം​കൂ​ർ​ ​ദേ​വ​സ്വത്തിൽ ജാ​തി​​​ ​അ​ധി​​​ക്ഷേ​പം: എ.​സി​​​ക്കെ​തി​​​രെ​ ​ശാ​ന്തി​​​ക്കാ​ര​ന്റെ​ ​പ​രാ​തി​

Increase Font Size Decrease Font Size Print Page
temple

കൊച്ചി: പട്ടികജാതിക്കാരനായ പൂജാരിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെ ഉച്ചാടനക്രിയ. നാലുമാസം മുമ്പ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച നീറിക്കോട് കൊ‌ടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ.വിഷ്ണുവിനെയാണ് ഇവർ നി​രന്തരം അവഹേളിക്കുന്നത്.

കഴി​ഞ്ഞ നവംബറി​ൽ തത്തപ്പി​ള്ളി​ ദുർഗാദേവി​ ക്ഷേത്രത്തി​ൽ വച്ച് തന്നെ ജാതീയമായ ആക്ഷേപി​ച്ചതി​ന് നൽകിയ കേസ് പി​ൻവലി​ച്ചി​ല്ലെങ്കിൽ ദേവസ്വത്തിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ദേവസ്വം പറവൂർ ഗ്രൂപ്പ് അസി. കമ്മിഷണർ സുജാത ഉദയൻ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വിഷ്ണു മുനമ്പം ഡിവൈ.എസ്.പിക്ക് പരാതി നൽകി.

തിരുവാലൂർ വാതുറക്കാവ് ദേവസ്വത്തിലെ ശാന്തിയാണ് വിഷ്ണു. 2024 നവംബറി​ൽ തത്തപ്പിള്ളി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പകരക്കാരനായി പൂജയ്ക്ക് ശ്രീകോവിലിൽ കയറിയപ്പോൾ പ്രദേശവാസിയും ക്ഷേത്രഉപദേശക സമി​തി​ മുൻ അംഗവുമായ ജയേഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് വിഷ്ണുവിന്റെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പറവൂർ പൊലീസ് കേസെടുത്തിരുന്നു. ജയേഷ് അറസ്റ്റി​ലുമായി​. ഈ കേസ് പിൻവലിക്കാനായി​രുന്നു സമ്മർദം.

വീടിനടുത്തുള്ള നീറിക്കോട് മഹാദേവക്ഷേത്രത്തിൽ ഒഴിവുള്ള ശാന്തി പോസ്റ്റിലേക്ക് നിയമനം ചോദിച്ചാണ് വിഷ്ണു ജനുവരി 30ന് സമുദായ സംഘടനാ നേതാവായ ഒ.സി. സുശീലനൊപ്പം പറവൂരിലെ ദേവസ്വം ഓഫീസിലെത്തിയത്. മുമ്പ് ശ്രമി​ച്ചപ്പോൾ വിഷ്ണുവിനെതിരെ രണ്ട് പരാതി ഉണ്ടെന്ന് പറഞ്ഞ് നിഷേധിച്ചിരുന്നു. എന്നാൽ വ്യാജ വിലാസത്തിലെ പരാതികളാണെന്ന് വ്യക്തമായപ്പോഴാണ് അപേക്ഷയുമായി വീണ്ടും എ.സി. ഓഫീസിലെത്തിയത്. പരാതി​ പി​ൻവലി​ക്കി​ല്ലെന്ന് അറി​യി​ച്ചപ്പോൾ സുജാത ഉദയൻ ദേഷ്യപ്പെട്ട് ഇറങ്ങി​പ്പോകാൻ പറഞ്ഞെന്നും പരാതി​യി​ലുണ്ട്.

ഗൂഢാലോചനയെന്ന് സംശയം

വിഷ്ണുവിന്റെ റാങ്ക് ലിസ്റ്റ് വന്ന ശേഷമാണ് ദേവസ്വത്തിൽ രണ്ട് വ്യാജപരാതികളെത്തിയത്. തനിക്ക് നീറി​ക്കോട് ക്ഷേത്രത്തി​ൽ നിയമനം നിഷേധിക്കാനുള്ള ഗൂഢാലോചനയാണ് പിന്നിലെന്നും ജയേഷുമായ അടുത്ത ബന്ധമുള്ള ദേവസ്വം ബോർഡിന്റെ മൂഴിക്കുളം ദേവസ്വത്തിലെ മേൽശാന്തിയായ എം. ജി കൃഷ്ണൻ എമ്പ്രാന്തിരിയും വ്യാജപരാതികൾക്ക് പിന്നിലുണ്ടെന്ന് സംശയി​ക്കുന്നതായും വി​ഷ്ണു പരാതി​യി​ൽ ചൂണ്ടി​ക്കാട്ടി​യി​ട്ടുണ്ട്.

ജന്മനാട്ടിലെ ദേവനെ പൂജിക്കുവാനുള്ള താൽപര്യം കൊണ്ടാണ് ആദ്യപോസ്റ്റിംഗ് നീറിക്കോട് ലഭിക്കാൻ അപേക്ഷിച്ചത്. അതി​നെ തുടർന്നുള്ള ജാതി​ അധി​ക്ഷേപം മനോവേദനയുണ്ടാക്കുന്നു.

പി​.ആർ.വി​ഷ്ണു

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY