SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: എക്സ്പോയ്ക്ക് തുടക്കമായി

Increase Font Size Decrease Font Size Print Page
marathon

ഫ്ലാഗ് ഓഫ് ഞായറാഴ്ച്ച മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ

കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായുള്ള ദ്വിദിന എക്സ്‌പോയ്ക്ക് കൊച്ചി മാരിയറ്റ് ഹോട്ടലിൽ തുടക്കമായി. നാഷണൽ അക്കാഡമി ഒഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് മുൻ ഡയറക്ടർ ജനറൽ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
നടിയും കായിക താരവുമായ പ്രാചി തെഹ്ലാൻ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എസ്, സച്ചിൻ മൽഹോത്ര, ജിജുലാൽ, ക്ലിയോ സ്പോർട്സ് ഡയറക്ടർമാരായ ബൈജു പോൾ, ശബരി നായർ, എം.ആർ.കെ. ജയറാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിബ് കൈപ്പറ്റാത്തവർ എക്സ്‌പോയിലെ പ്രത്യേക കൗണ്ടറിൽ നിന്ന് ഇന്ന് വൈകുന്നേരത്തിനുള്ളിൽ സ്വന്തമാക്കാം.

നാളെ പുലർച്ചെ നാലു മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു മണിക്ക് ഹാഫ് മാരത്തണും ആറു മണിക്ക് പത്ത് കിലോമീറ്റർ റണ്ണും ഏഴു മണിക്ക് മൂന്ന് കിലോമീറ്റർ ഗ്രീൻ റണ്ണും ആരംഭിക്കും.

നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിനോടനുബന്ധിച്ച് ഞായറാഴ്ച ബോൾഗാട്ടി, മറൈൻ ഡ്രൈവ്, രവിപുരം, തേവര വഴി വെന്തുരുത്തി പാലം വരെയുള്ള റോഡുകളിൽ പുലർച്ചെ മൂന്ന് മുതൽ രാവിലെ എട്ട് വരെ ഗതാഗത നിയന്ത്രണമുണ്ടാകും.

ഷണ്മുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഓൾഡ് തേവര റോഡ്, ഡി.എച്ച് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ അനുവദിക്കില്ല.
എംജി റോഡ്, ബോൾഗാട്ടി -ചേരാനല്ലൂർ വരെയുള്ള കണ്ടെയ്നർ റോഡ്, ചാത്യാത്ത് ജംഗ്ഷൻ - ഹൈക്കോടതി എബ്രഹാം മാടമാക്കൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടാകും.

ഹോസ്പിറ്റൽ റോഡിലും ഗോശ്രീ ഒന്നാം പാലം മുതൽ കാളമുക്ക് വരെയുള്ള എൽ.എൻ.ജി ടെർമിനൽ റോഡിലും ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY